സ്വപ്നങ്ങളുടെ ചിതയില്‍,
കത്തിയെരിഞ്ഞ എന്‍ നിശ്വാസം..!!
ഓര്‍മകളില്‍ മാതളപൂവ്,
പൂക്കുമ്പോള്‍...
കാതങ്ങള്‍ക്കപ്പുറം സ്വപ്നങ്ങളെ,
മറന്നു പുഞ്ചിരിക്കുന്നവര്‍...!!
എന്റെ നിശയിലെ നിലാവിന്റെയും,
സ്വപ്ങ്ങളുടെയും നിറം,
തിരിച്ചറിയാന്‍ പറ്റാതെ....
ആളിപടര്‍ന്ന ചിന്തകള്‍ തന്,
നിമിഷരഥത്തില് ഇന്ന് ഞാന്‍...!!
കരയില്‍ വീണ മല്‍സ്യത്തെ പോലെ,
പിടയുമ്പോള്‍.....,
സന്ധ്യാനാമവും,ജപമാലയും,
ഖുറാന്വചനങ്ങളുമെന് കാതില്‍...!!!
എരിഞ്ഞു തീരും മുന്‍പുള്ള,
ഒരു ആളികത്തല്‍ പോലെ....!!!
അപ്പോഴും എന്റെ സ്വപ്നങ്ങള്‍,
എരിഞ്ഞടങ്ങിയ ചിതയില്‍,
പുനര്‍ജനിക്കുമോ...???
മഞ്ഞുപോലൊരു ഹൃദയത്തിന്റെ,
കാത്തിരുപ്പ്...!ഒരു പുനര്ജന്മത്തിനായ് എന്ന പോലെ.....!!!
1 comments:
NINTE SWOPNANGALUM KINAVUKALUM UYIRTHEZHUNNELKUKA THANNE CHEYYUM ,,,,,ELLAM ARIYUNNAVAN MUKALIL UNDAVUNNIDATHOLAM KAALAM
Post a Comment