ചുവന്നനിറത്തില്‍ നീ,
ദയനീയ നോട്ടം...
നോവിക്കല്ലേ എന്ന്...
ഒരുവട്ടം കുത്തി,
കിട്ടിയില്ല...
പിന്നെയും രോദനം...
കിട്ടുമോ?..കിട്ടി..!!
രക്തരാക്ഷസിയെപോല്,
ഒഴിച്ചതാ കുപ്പിയില്‍....
നിരീക്ഷണപരീക്ഷണങ്ങള്‍,
കഴിഞ്ഞു....
വിധിഅറിയാന് നില്ക്കവേ,
കാലിടറി വീണതാ....
കുത്താതെ,നിലവിളിക്കാതെ,
രക്തമൊഴുകുന്നു.....!!!
വിധിഅറിയും മുന്‍പേ,
വിധിക്കു കീഴടങ്ങിയവന്...!!