ഇന്നലെ പെയ്ത മഴ മരിച്ചു...!!
കാറ്റിന് സുഗന്ധം ഉണ്ട്,
എന്ന് കരുതി..!!!
നിഷ്പ്രഭം തോന്നലുകള്‍..!!
കൊട്ടിയടക്കപെട്ട വാതിലില്‍,
നേര്‍ത്ത ഒരു രോദനം...!!
പിന്നെയും ആരൊക്കെയോ,
വിരുന്നു വരുന്നു....
എന്തിനോ വേണ്ടി..!!
മനസ്സില്‍ ആശ്വാസത്തിന്റെ,
തെളിനീര് വറ്റിതുടങ്ങുമ്പോള്‍,
ഉണ്ടാവം ഈ തോന്നല്‍..!!
യുദ്ധകളത്തില്‍ ഒറ്റക്ക്,
പടവെട്ടാനായവനെ പോലെ..!!!
ഒരു ചാറ്റല്‍ മഴ പെയ്യുന്നു,
ഉയര്‍ത്തെഴുന്നേല്‍പ്പ് പോലെ,
എന്റെ മനസ്സില്‍....!!!