തിരയുടെ നോവില്‍,
തീരം ഉണരുമ്പോള്‍,
ഒരു നനുത്ത കാറ്റ് വീശും...!!
മനസിലെ നേര്‍ത്ത നോവിനെ,
തഴുകിയുണര്ത്തിത്തിയ,
കാറ്റിന്റെ ദിശ മാറും..!!
ആ നേര്‍ത്ത കാറ്റിന്റെ സൌരഭം,
ഇന്നിവിടെ നിറയുമ്പോള്‍,
തിര തീരത്തെ മൌനമായ് തിരയും...!!!
മഴമേഖങ്ങളുടെ കൈകള്‍ മീട്ടിയ,
ശ്രുതിയില്‍ തിരയുടെ ആര്‍ത്തനാദം,
എന്റെ ചെവികളില്‍ മുഴങ്ങും.....!!!
മരുഭൂമിയിലെ മഴയില്‍,
തെളിഞ്ഞ ആകാശത്തേക്ക് നോക്കുമ്പോള്‍,
ഈറന്മുകിലായ് തെളിയുന്നു നേര്‍ത്ത കാറ്റ്..!!
എന്റെ മൌനത്തിനു വിരാമമിടാന്‍,
എന്റെ ഓര്‍മ്മകള്‍ക്ക് നിറം ചാര്‍ത്താന്‍,
എപ്പോഴും ഒരു സ്വാന്തനമായ്...!!
ഞാന്‍ പോലുമറിയാതെ,
എന്നെ ഉണര്‍ത്തിയ കാറ്റ്.!!
എന്നാത്മ മിഴികളില്‍ നിറയുന്ന,
കണ്ണുനീര് തുള്ളികള്‍ പുഞ്ചിരിക്കുന്നു,
നിറകൂട്ടുകള് ചാലിച്ചു തന്ന കണ്മഷിയില്,
ഞാന്‍ തിരഞ്ഞത് നിന്നെ ആണ്.....!!!
കണ്ണുനീര്‍തുള്ളിയായ് പുഞ്ചിരിച്ചത്,
നീ ആയിരുന്നുവൊ?....!!
1 comments:
NJAN ALLA PUNCHIRICHATHU ,,EZHUTHUKA INIYUM EZHUTHUKA
Post a Comment