മൃത്യു ആണ് ഞാന്‍,
നിന്നെ തിരയുന്ന മൃത്യു...!!!
ഒരിക്കല്‍ നീ പറഞ്ഞു,
എന്നെ പ്രണയിപ്പു എന്ന്..!!
എനിക്കായ് നീ കോര്‍ത്ത,
പനിനീര്പൂക്കള് വാടിയെങ്കിലും,
നീ മടങ്ങുക എന്നിലേക്ക്..!!
ഞാന്‍ ആകുന്നു നിന്റെ മൃത്യു..!!
ഭയത്തിന് മൂടുപടം അണിയേണ്ട നീ..
നിണത്തിന് ഗന്ധം അറിയേണ്ട നീ..!!
പോരുക നീ എന്നിലേക്ക്,
ഞാന്‍ ആകുന്നു മൃത്യു...!!
യാത്രാമൊഴി ചൊല്ലിടുക,
മിഴിനീര്‍പൂക്കള്‍ പൊഴിക്കാതെ..!!
വരിക നീ എന്നിലേക്ക്,
ഞാന്‍ ആകുന്നു മൃത്യു....!!!
2 comments:
MANUSHANE PEDIPPIKKAN ORONNU EZHUTHI VECHOLUM
തിരിച്ചറിവിലൂടെ നടന്നു...മരണം എന്നാ നിനച്ചിരിക്കാത്ത കോമാളിയെ പ്രതീക്ഷിച്ചു
Post a Comment