സാമീപ്യം
അടച്ചിട്ട വാതായനത്തിലൂടെ ക്ഷണിക്കാത്തവനെ പോലെ നീ കടന്നു വന്നു..!
സുര്യന് പകര്‍ന്നേകിയ വെളിച്ചവും..
രാത്രി എനിക്കേകിയ ഇരുളിമയും..
നീയും പകുത്തെടുത്തു .....
ഓരോ പകലുകളും ഓരോ രാത്രികളും എനിക്ക് സ്വപ്നങ്ങള്‍ ആണ്..
നീ എന്ന സ്വാന്തനം എന്റെ കൂടെ ഉണ്ട് എന്ന സ്വപ്നം..!!
ഉറക്കം
ഞാന്‍ യാത്രയിലാണ്.....
അനന്തമാം യാത്ര....
കുന്നുകളും,കയങ്ങളും താണ്ടി...
യാഥാര്‍ത്ഥ്യത്തിലേക്കുള്ള യാത്ര...
എന്റെ മുന്‍പിലും,പിന്പിലും നടന്നവരുടെ
കാലൊച്ചകള്‍ കേള്‍ക്കാതെ ആയി...
നിശബ്ദത മൂടിയ ഇടവഴിയില്‍ ഇന്ന് ഞാന്‍ തനിച്ചാണ്.
ഇവിടെ ഇപ്പോള്‍ നിലാവില്ല,
പാതിരാക്കിളികളുടെ പാട്ടുമില്ല...
ഈ നിശബ്ദതയില്‍ എനിക്ക് ഒന്നുറങ്ങണം..
ആരും ഉണര്‍ത്താതെ,ഒരിക്കലും ഉണരാതെ..
എനിക്കൊന്നുറങ്ങണം....!!!!
വീണ്ടുമൊരു സൂര്യോദയം
തുലാവര്‍ഷമേഘം മാറി,
ആകാശം തെളിയുമ്പോള്‍,
അസ്തമയസൂര്യനെ നോക്കി-
അവള് നെടുവീര്‍പ്പെടും.
അവളുടെ മനസ്സില്‍ നീലക്കടല്‍,
അലയടിക്കും....!!
സൂര്യകാന്തിപൂക്കള്‍ പോലെ വിടര്ന്നിരുന്ന,
അവളുടെ വദനത്തില്‍ കാര്‍മേഘങ്ങള്‍,
നിറയും...വീണ്ടും ഒരു സൂര്യോദയത്തിനായ്...!!!
മനസ്സിലെ ഗന്ധര്വ്വന്
ഒരു വട്ടമേ നോക്കിയുള്ളൂ,
ആദ്യം കണ്ടത് മയില്പിലി,
പിന്നെ കണ്ടത് ആകാശം,
പിന്നെ മഴവില്ല്.!!
എപ്പോഴോ നിലാവ് വന്നു.
ചീവിടുകള്‍ ചിലച്ചു.
പാലപ്പുവിന്റെ ഗന്ധത്തില്‍,
ഞാന്‍ അറിഞ്ഞു...
നീ വരികയാണെന്ന്......!!
ക്ഷമാപണം
അമ്മേ നീ കേള്‍ക്കുന്നില്ലയോ...
എന്റെ രോദനം...
എന്നു ഞാന്‍ നിന് മുഖം കാണും...
അമ്മേ നിയെന്തിനു തേങ്ങുന്നു...
എന്റെ ജനനം നിന് മൃതിയാണെന്ന് ഞാന്‍ അറിവൂ...
ഗര്‍ഭപാത്രം തേങ്ങുന്നു അമ്മേ...
നിന്റെ കണ്ണുനീരില്‍ എന്‍ നിണം കലര്‍ത്താന്‍...
പത്തുമാസം നീ എന്നെ ചുമന്നു....
അമ്മേ മാപ്പിരക്കുന്നു ഞാന്‍...
നിന്റെ കണ്ണുനീര് എന്നെയോര്‍ത്ത് എന്നു ഞാന്‍ അറിവൂ...
മാപ്പു തരൂ അമ്മേ...മാപ്പു തരൂ...
പ്രതീക്ഷ
പറയാന്‍ മറന്ന വാക്കുകള്‍...
കാണാന്‍ മറന്ന ചിത്രങ്ങള്‍..
എഴുതാന്‍ മറന്ന വരികള്‍...
എല്ലാമെനിക്കിന്യമാവുന്നുവോ?
കാലമാം യവനികക്കുള്ളില്‍ നിന്നു-
നീ പുഞ്ചിരിക്കുമ്പോള്‍.....
ഏകാന്തതയുടെ അരങ്ങില്‍ ഞാനും,
ഒരു ചെറുപുഞ്ചിരിയോടെ നില്ക്കും..!!!
മനസ്സേ മടങ്ങുക
ചിന്തകള്‍ ചിറകുമുളക്കുമ്പോള്‍...
അക്ഷരങ്ങള്‍ കൂട്ടിയോജിപ്പിക്കാന്‍,
മഷികള്‍ തികയാതെ വരുമ്പോള്‍...
സ്വപ്നങ്ങള്‍ക്ക് ജീവന് വയ്ക്കും..!!
കാലം നിനക്ക് ദൂതുമായ് വരും.
ഇന്ദ്രിയങ്ങള്‍ കൊട്ടിയടച്ചാലും,
പിന്നെയും കേള്‍ക്കാം അടങ്ങാത്ത,
തേങ്ങലുകള്‍....!!!
ഞാന്‍ ചോദിക്കട്ടെ എന്റെ മനസ്സേ....
എന്താണ് ഇങ്ങനെ?
നിണം
എന്റെ ചിന്തകള്‍ക്ക് നിണത്തിന്റെ മണമാണ്......
നാഡീഞരമ്പുകളില്‍ തിളയ്ക്കുന്ന നിണം....
ചിലപ്പോള്‍ അത് അഗ്നിയാവും...
പക്ഷെ ആളിപ്പടരില്ല..
വേദനയെ മറക്കാന്‍ ഈ നിണം ഞാന്‍ ഇഷ്ടപെടുന്നു..
കാലചക്രത്തിന്റെ ഗതി അനുസരിച്ച് അത് അങ്ങനെ മാറും.
അവസാനം ഒരു തുള്ളി നിണമായ് ഞാനും.........
നീ - എന്റെ നിഴല്‍
എന്റെ മൌനം...........എന്റെ കണ്ണുനീരില്‍ പൊഴിയട്ടെ......
വാചാലമായിരുന്ന എന്റെ മൌനം................
പലപ്പോഴും നിന്നെ ഓര്‍ത്തു വിങ്ങി..............
മനസ്സിന്റെ കോണില്‍ നിന്നോട് തോന്നിയ ആരാധനയില്‍........
എനിക്കോര്‍ക്കാന്‍.....ഓമനിക്കാന്‍ നീ തന്ന നല്ല ദിനങ്ങള്‍...
ഒരുപാട് കാലം മാനം കാക്കാതെ പുസ്തകതാളില്‍ ഒളിപ്പിച്ച......മയില്പീലിത്തുണ്ട്
നിന്നെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍.........
എന്റെ മനസ്സില്‍ നിറയുന്നു.................
വരില്ല എന്ന് അറിയുമെങ്കിലും....കാത്തിരിപ്പി
നിഴലായ് നീ പലപ്പോഴും എന്നെ പിന്തുടര്ന്നിരുന്നു......
നിന്റെ നിഴലിനെ തൊടുവാന്‍ ഞാന്‍ കൈകള്‍ നീട്ടി.....
നീ എന്നില്‍ നിന്നും അകന്നുപോയിരുന്നു..............
ഇപ്പോള്‍ ഞാന്‍ ഇല്ല...............എന്റെ നിഴലും ഇല്ല................
ഹൃദയത്തിനേറ്റ മുറിവ്
മരുഭൂമിയിലെ ചൂടില്‍,
ഹൃദയത്തിനേറ്റ മുറിവ്.!!
ഉണങ്ങാന്‍ കെട്ടിയ മരുന്നില്‍,
ചതിവു പറ്റി...!!!
അവസാനം ഒരു മരവിപ്പ്..
വേദന അറിയില്ല....!
തുന്നാന്‍ ഒരു സൂചിയുമായ്,
വന്നൊരാള്‍...!!
കീറിമുറിച്ചെന്‍ ഹൃദയം,
തലങ്ങും,വിലങ്ങും.!!
പഴുത്ത വൃണം ആയി എങ്കിലും,
ഹൃദയം അല്ലെ??
വേദന കാണും!!!!
ഭയം
എന്റെ ചിന്തകള്‍ അഗ്നിയായ് ആളുന്നു...
ഒരു കൊച്ചുകുട്ടിയെ പോലെ....
ഒരു യുവതിയെ പോലെ...
ഒരു അമ്മയെ പോലെ...
ഒരു വൃദ്ധയെ പോലെ...
എന്റെ വഴികളില്‍ കനലുകള്‍ കാണുന്നു ഞാന്‍...
എന്റെ മാറ്റം എന്നെ ഭയപെടുത്തുന്നു...
കാലചക്രത്തിന്റെ ഗതിവേഗത്തില്‍ ഞാനും...
തിരകളുടെ വിലാപം
അലസമായി ഒഴുകിയ പുഴയ്ക്ക്,
വഴിതെറ്റുമ്പോള്‍,
ചിലപ്പോള്‍ ചീറിപാഞ്ഞോഴുകും,
ജീവിതം പോലെ....!!
മരണകടലില് പതിക്കാന്‍,
തുടങ്ങുമ്പോള്‍ അലമുറയിടും..!!
തിരകളുടെ നിലവിളിയില്‍,
തീരം ഉറങ്ങും,ഉറക്കം നടിക്കും..!
കാപാലികര്‍....!!!
ഉറങ്ങട്ടെ..തിര തീരത്തെ വിഴുങ്ങുന്ന,
കാലം വരും....ഓര്‍ക്കുക...!!!
പുനര്‍ജനി
പൂക്കള്‍ തന്ന പൂക്കാലം,
സുഗന്ധം ആയിരുന്നു എനിക്ക്....!
ചിത്രശലഭങ്ങള്‍ പാറിപറന്ന്,
ഉദയസൂര്യന് പോലും,
നാണിച്ചുപോവും...!!
എന്റെ സ്വപ്നങ്ങളിലെ,
കുന്നിന്ചെരുവില് ഇപ്പോള്‍,
പാലപൂക്കള്‍ പൂക്കുന്നു...
ചിത്രശലഭങ്ങള്‍,
ഇപ്പോള്‍ പറക്കുന്നില്ല....!!!
മഹതി..!! നീ പുനര്‍ജനിച്ചതാണോ?
ഞാന്‍ എന്നോട് തന്നെ ചോദിപ്പു....!!!
0 comments:
Post a Comment