Jul 6, 2011
വെള്ളരിപ്രാവ്
അക്ഷരങ്ങള്‍ ഒഴിഞ്ഞുകിടന്ന മനസ്സിന്റെ ഒരു കോണില്‍......
പലപ്പോഴും ഞാന്‍ അറിയാതെ ഒരു വെള്ളരി പ്രാവ്കുറുകി..
നാളെയിലേക്ക് കണ്ണും നട്ടിരുന്നിട്ടും....
അന്ധകാരം എന്ന സത്യം എന്റെ മനസിനെ നോവിക്കുന്നു..
വെളിച്ചത്തിലേയ്ക്കു ഞാന്‍ കടന്നാലും .....
ഉണങ്ങാത്ത മുറിപ്പാട് പോലെ എന്നിലെ വേദന.......
ആ വേദനയെ ഞാന്‍ എന്റെ നിഴലിനെ കൊണ്ട് മറയ്ക്കാം..
ഞാനും നിഴലും ഒരുമിച്ചു നടക്കുന്നു......
പക്ഷെ ഞങ്ങള്‍ക്ക് മുന്‍പേ വിധി മുന്‍പേ നടക്കുന്നു...!
കിനാവില് നിന്ന് കണ്ണീരിലേക്കും.....
വിധി എന്ന സത്യം എന്നെ കൊണ്ട് പോകുമ്പോള്‍....
ഞാന്‍ സത്യത്തിന്റെ വിളി കേള്‍ക്കും..
അങ്ങനെ ഒരു വെള്ളരി പ്രാവായി ഞാന്‍...പറന്ന്..പറന്ന്...
0 comments:
Post a Comment