Jul 14, 2011
ജയവും തോല്‍വിയും
കാടുകയറുന്നു ചിന്തകള്‍.
മനസ്സൊരു കുതിരയെപ്പോലെയോടുന്നു.
കടിഞ്ഞാണിടാന്‍ പറ്റാതെ,
ഈ ഓട്ടത്തിനിടയില്‍ ഞാന്‍ കണ്ട,
പൊയ്മുഖങ്ങള്‍!!
ആട്ടിന്‍തോലണിഞ്ഞ ചെന്നായക്കൂട്ടങ്ങള്‍.
മാറുപിളര്‍ന്നു ചോര കുടിക്കുമ്പോള്‍,
ജ്വാലയായ് കത്തുന്നു എന്റെ ചിന്തകള്‍.
തിരമാലകള്‍ ആഞ്ഞടിക്കുമ്പോള്‍,
തിര തീരത്തോട് പരിഭവം പറയുമ്പോള്‍,
ഞാനും കൊതിപ്പൂ...!!!!
മനസ്സില്‍ ഭയത്തിന്റെ മൊട്ടുകള്‍ തളിര്മ്പോള്,
ഞാനും ചിരിക്കുന്നു....സ്വര്‍ഗം പൂകാന്‍...
ഇപ്പോള്‍ ഞാന്‍ തടവറയില്‍,
നിണം തന് ഗന്ധവും പേറി.....
ഇവിടെ നീ ജയിക്കുന്നു.
എന്റെ തോല്‍വിയെ ഏറ്റു വാങ്ങാന്‍....
നീ ജയിക്കുന്നു...!!!
1 comments:
നിനച്ച തെറ്റിനെ കുറിച്ച വിഷമിക്കാതെ വിജയിക്കുവാനായി പോരടുവിന്
Post a Comment