Jul 11, 2011
ഭൂമിയിലെ കാഴ്ചകള്‍
ഭൂമിയിലെ കാഴ്ചകള്‍....
എവിടെയും പച്ചപ്പുകള്‍.
കാട്ടാറുകള്‍,അരുവികള്‍.
നറുമണം പടര്ത്തുമീ പൂക്കളും.!!!
പാറിവരുന്നൊരി ശലഭവും..
എന്‍ നയനങ്ങളില്‍ വര്‍ണ്ണജാലം തീര്‍പ്പു.
ഭൂമിയിലെ വേറിട്ട കാഴ്ച....
നിഴലുകള്‍ തന് ഒപ്പം നടക്കുമി-
ദരിദ്രജീവിതങ്ങള്‍ തന് നൊമ്പരം.
അരച്ചാണ് വയറിന്റെ രോദനം,
കേള്‍ക്കാത്ത കാതുകളെ നിങ്ങള്‍ മനുജരോ?
കാലമാകുന്ന പെരുവഴിയില്‍ നിങ്ങളും-
ഒരുനാള്‍ എറിയപ്പെടും....
ഭൂമിയിലെ പൊയ്മുഖങ്ങള്‍.....
വഞ്ചിക്കപ്പെടുന്നു നീയും..
കപട സ്നേഹത്തിന് മുഖംമൂടിയാല്‍...
നിറമുള്ള സ്വപ്നങ്ങള്‍ തന് ചായം തേച്ചു,
നറുമലര്‍ പൊഴിച്ചു നില്ക്കും...
ഒടുവില്‍ കൊഴിയുമ്പോള്‍ കണ്ണുനീരോടെ വിട..!!
ഒടുവില്‍ ഞാനും യാത്രയാവുന്നു...
പ്രകാശത്തിന്റെ മറുകരയെത്താന്‍..!!
ശൂന്യതയില്‍ നിന്നെത്തുമീ സംഗീതത്തിനു-
രാഗഭാവമേകാന്.. മുത്തും പവിഴവും-
പൊഴിക്കാന്‍....
ആര്‍ദ്രമായി നീ സമ്മാനിച്ച പുഞ്ചിരി ഏറ്റുവാങ്ങാന്‍...
യാത്രയാകും ഞാന്‍!!!!!നിന്റെ സ്വര്‍ഗ്ഗ ഭുമിയിലേക്ക്.....
0 comments:
Post a Comment