മിഴിനീര് തുളുമ്പി ഞാന്‍ നില്ക്കവേ...........
ഒരു നേര്‍ത്ത തലോടലായ് വന്നു നീ.....
കാര്‍മേഘങ്ങള്‍ കൊണ്ട് മൂടിയ എന്റെ വദനവും..........
തോരാമഴയായ് പെയ്യാന്‍ കാത്തു നില്കുന്ന എന്‍ മിഴികളും.......
ഒരു കുളിര്‍കാറ്റ് പോലെ നിന് മൃദുസ്പര്‍ശനം ഞാന്‍ ഏറ്റുവാങ്ങവേ...........
ഒരു നെടുവീര്‍പ്പോടെ അറിയുന്നു ഇന്ന് ഞാന്‍...............
അകലുന്നു നീ എന്നില്‍ നിന്നും.....എന്തിനോ വേണ്ടി.......
എന്തിനെന് ജീവനില്‍ ഒരു കുളിര്‍കാറ്റായ് വന്നു നീ.......
മഴവില്ലിന് വര്‍ണ്ണങ്ങള്‍ എന്തിനെന് ജീവനില്‍ പകര്‍ത്തി നീ..........
ബന്ധങ്ങള്‍....ബന്ധനങ്ങള്‍ തീര്‍ക്കുന്നുവോ?.....
മണ്‍ചിരാത് പോല്‍ തെളിയുമോ നിന് ആര്‍ദ്രസ്നേഹം ഇനിയും എനിക്കായ്..................
ഒരായിരം കനല്വാരി എറിഞ്ഞു ഞാന്‍ നിന്നില്‍......
അറിയാതെ എന്‍ ജന്മസാഫല്യമേ.........
എന്നാല്ത്മാവ് പിരിയും വരെ കാത്തിരിപ്പിന്റെ കാണാക്കയങ്ങളില്‍..ഞാന്‍ നിനക്കായ്........
അറിയുമോ നിയെന് വിതുമ്പുന്നോരാ ഹൃദയസ്വരത്തെ...
സ്വന്തമല്ലെങ്കിലും.....ഞാന്‍ അറിയുന്നു.....നീ എന്റെ ജീവനാണെന്ന്............
ഇന്ന് എന്റെ മൌനം നീ മാത്രം ആണ്...........
ആ മൌനം ആണിന്നെനിക്കിഷ്ടം........
0 comments:
Post a Comment