Jul 9, 2011
അമ്മ
കനലെരിഞ്ഞ കിനാക്കള്‍ പേറി...
ശരണപാഥേയത്തിലൂടെ യാത്ര ചെയ്ത വഴിപോക്കര്‍ നമ്മള്..!!
മരവിച്ച മനസ്സും,വിശന്ന വയറും..
ദാഹനീരിനായ് കൊതിച്ച ചുണ്ടിനെ നിങ്ങള്‍...!!
നിണതോടെന്തിനടുപ്പിച്ചു...
വൃണങ്ങള്‍ പഴുത്ത നിങ്ങളുടെ മനസ്സും...!!
കാലം തെളിയിക്കട്ടെ സത്യം.....
പെറ്റ വയറിന്റെ രോദനം കേള്‍ക്കാതെ...
ലോകമേ നീ എങ്ങോട്ട്.....
കണ്ണീര്‍ക്കയങ്ങളില്‍ പെട്ട് നീ മുങ്ങിത്താഴുമ്പോഴും....
ഭുമീദേവി നീ അറിയുന്നില്ലയോ..!!
നിന്റെ മക്കള്‍ ഇവിടെ നിനക്കെതിരെ കുതികാല് ഉയര്‍ത്തുന്നു.!
ഇന്ന് ഞാനും നിന്റെ ആ മക്കളില്‍ ഒരാള്‍ ആകുന്നു.!!
എന്റെ രോദനം നിന്റെ കാതുകളില്‍ മുഴങ്ങില്ല....!!
നീ നിദ്രയില്‍ ആണ്...അല്ല നിന്നെ ഞങള്‍ നിദ്രയില്‍ ആക്കി..
അമ്മേ ഭുമീദേവി മാപ്പ്തരു നീ..!!
1 comments:
:)
Post a Comment