Jul 11, 2011
പ്രായശ്ചിത്തം
വെറുക്കണം നീ എന്നെ മറക്കുവാന്‍..
നോവുന്ന എന്‍ മനസെങ്കിലും,
കാണേണ്ട നീ ...വെറുക്കണം നീ എന്നെ..!!
മാപ്പിരക്കുന്നു ഞാന്‍ നിന്നോടായ്..
നിന് ഹൃദയത്തില്‍ ഞാന്‍ പോറിയ മുറിവില്‍-
നിണം പോടിയുമ്പോഴും....
നിന് മന്ദഹാസത്തില്‍ ഞാന്‍ ഇല്ലാതെയാവുന്നു.!!
വെറുക്കുക നീ എന്നെ എന്നന്നെക്കുമായ്..!!!
ഉള്ളം പിടയുന്നു എങ്കിലും,ഓര്‍മ്മകള്‍ തന്-
കാണാക്കയങ്ങളില്‍ ഇന്ന് ഞാന്‍...!!
അരികിലുണ്ടായിരുന്നപ്പോളറിഞ്ഞില്ല,
നിന് സ്നേഹത്തിനിത്രയും മധുരമുണ്ടെന്നു..!!!
വെറുക്കുക നീ എന്നെ എന്നന്നേക്കുമായ്..
മറക്കുവാന്‍ കഴിയുകില്ലെനിക്കിന്ന്-
മനസ്സില്‍ കുത്തിനോവിക്കുമോര്മകള്..!!!
ഉള്ളു പിടഞ്ഞു ഞാന്‍ ചൊല്ലുന്നു,
ഇന്നലകള്‍ മിഥ്യയായിരുന്നു.....
മറക്കുക നീ എന്നെ വെറുക്കുക....
ഇത് എന്റെ പ്രായശ്ചിത്തമായി,
സ്വീകരിക്കു..!!!!!
1 comments:
aarodaaaaaaaa
Post a Comment