Jul 5, 2011
നിറമാറ്റങ്ങള്
ക്രൂരമായ സ്നേഹമോ നിനക്ക്.
കാല്ചുവടുറക്കാതെ,
കൈവിരലുകളമര്‍ത്തി ,
കണ്ണുകളില്‍ അമര്‍ഷമടക്കി,
ഇതാണ് നിന്റെ സ്നേഹം.
യൂദാസ് ജനിക്കുന്നു നിന്നില്‍..
കുടിപ്പകയുടെ കനല് എരിയുന്ന നാള് വരും.
നീ അറിയുക.
രക്തം പുരണ്ട തിരുവസ്ത്രത്തിന്റെ,
മഹിമ അന്ന് നീയണിയും.
നിന്നെ പിന്തുടര്‍ന്ന കാല്‍പ്പാടുകള്‍,
മാഞ്ഞു പോവും,
നിലാവ് മാഞ്ഞിരുള്‍ വരും,
വേദനയുടെ പൂക്കള്‍ നിനക്ക് നറുമണം പരത്തും...
നിന്റെ കണ്ണുകളില്‍ നിന്ന് നിണമൊഴുകും..
വെള്ളിക്കാശു ചിതറി പോവും..
ഒരു ഭ്രാന്തനെ പോലെ നീ അലമുറയിടും.


0 comments:
Post a Comment