Jul 6, 2011
സാന്ത്വനം
വസന്തം പുല്കിയ പുല്‍മേട് പോലെ...!
നിലാവില് പെയ്ത പുതുമഴ പോലെ..
വാനത്തിനു അഴകേകിയ മഴവില്ലേ..ഇന്ന് നീ എവിടെ.?
ഇലകള്‍ കൊഴിഞ്ഞു പോയ വാകമരങ്ങള്‍ക്കിടയിലൂടെ...
ഇരുട്ടിനെ തലോടാതെ കടന്നു പോയ വഴിതെറ്റി എത്തിയ കാറ്റ് നീ...!
എവിടെയോക്കെയോ പാതിരാക്കിളികളുടെ പാട്ട് കേള്‍ക്കാം...
വാകമരച്ചില്ലകളില്‍ എവിടെയോ ചീവിടുകള്‍ കളിയാക്കി ചിലക്കുന്നു....
ഉള്ളില്‍ എരിയുന്ന കനലുകള്‍ കണ്ണുനീര്മഴയായി പൊഴിയുമ്പോഴും......
അകലെ ഒരു നിലാവിന്റെ വെളിച്ചത്തില്‍ ഒരു മിന്നാമിന്നി പോലെ നീ മിന്നിതിളങ്ങി....
എന്റെ കണ്ണുനീര് തുള്ളികളില്‍ ഒരു പാട് ചോദ്യങ്ങള്‍ ഒളിച്ചു വയ്ക്കും എന്ന് നീ അന്ന് പറഞ്ഞു.....
നിന്നെ നോവിക്കാതെ,നിന്റെ സ്വപ്നങ്ങളില്‍ ഇനിയും നിഴല്‍ വീഴ്ത്താതെ....
എനിക്ക് ഒന്ന് ഉറങ്ങണം.......
നിലാവായ് ഞാനും ഒരു മിന്നാമിനുങ്ങ് ആയി നീയും..
നീ പകര്‍ന്നു തന്ന വെളിച്ചത്തില്‍ ഇന്ന് ഞാന്‍...
ഒരു പ്രകാശ ധാരയായി ഒഴുകുന്നു.....
ഒരു സ്വാന്തനനിലാവായ് എന്നെ പൊതിയുന്നു....


0 comments:
Post a Comment