Jul 5, 2011
മഴസ്വപ്നം
എന്റെ കണ്ണുകളില്‍ വിഷാദം മറഞ്ഞിരിക്കുന്നുവെങ്കില്‍,
അത് നിന്നെ ഓര്‍ത്താണ്...
എനിക്ക് പറയാനുണ്ടായിരുന്ന വാക്കുകള്‍ മൌനത്തില്‍ ഒളിപ്പിച്ചതും....
നിന്നെയോര്‍ത്താണ്...
പകലുകളും ,രാവുകളും തിരയുന്നത് നിന്നെയാണ്...
ഓര്‍മകളില്‍ ഇലഞ്ഞിപ്പൂവിന്റെ സുഗന്ധം പരത്തുന്നതും..
ആ സുഗന്ധവുമായി പോകുന്ന കാറ്റും പറയുന്നതും....
നിന്നെക്കുറിച്ചാണ്....
കണ്ണുനീര്‍ത്തുള്ളികളില്‍ നൊമ്പരം ഒളിപ്പിച്ചു...
ജനലഴികള്‍ക്കിടയിലൂടെ എന്നെ നീ തഴുകാന്‍ എത്തിയപ്പോള്‍....
പൂഴിമണ്ണിന്റെ സുഗന്ധം പരത്തി ആഗമനം അറിയിച്ചു നീ.....
ഓര്‍മ്മകള്‍ എനിക്ക് ഇന്ന് നിലാവു പോലെയാണ്....
ഇത് എന്റെ മഴസ്വപ്നം ...പെയ്തൊഴിയാത്ത മഴസ്വപ്നം.
പുതുമഴയുടെ കാത്തിരുപ്പ്.......


0 comments:
Post a Comment