ഇരുട്ടിനു നിറമുണ്ടോ?
എന്റെ സ്വപ്നങ്ങളുടെ നിറമാണോ ഇരുട്ടിന്?
എന്റെ സ്വപ്നങ്ങള്‍ക്കു മഴവില്ലിന്റെ നിറമാണ്...
പകലിനോട് ഞാന്‍ ആരാഞ്ഞു...പകലിനും അറിയില്ല..
പകലിന്റെ നിശബ്ദതയില്‍ മയങ്ങുമ്പോഴും..
ഇരുട്ടെന്ന സത്യത്തെ ഞാന്‍ തിരയുന്നു..
നിഴല്‍ പോലെ എന്നെ പിന്തുടര്‍ന്ന ഇരുട്ട്...
ഇപ്പോള്‍ എനിക്ക് കളിത്തോഴിയാണ്..
ചിരിച്ചും,കൂടെ കളിച്ചും ഒരു ഭ്രാന്തിയെപോലെ..
അടച്ചിട്ട വാതിലിന് ഇടയില്‍ നിന്നും ഒരു കാലൊച്ച..
എന്നെ തിരയുന്ന ആ കാലൊച്ച കേള്‍ക്കവേ..
ഇന്നലകളിലേക്ക് ഞാന്‍ സ്വയം മടങ്ങി.....
അപ്പോഴും ഇരുട്ടില്‍ എന്റെ നിഴല്‍.,
എന്നെ നോക്കി പുഞ്ചിരിക്കുന്നു....


0 comments:
Post a Comment