Jul 6, 2011
കാണാത്ത കാഴ്ച്ചകള്‍
കരുണതന്‍ ഭാവം നിറഞ്ഞൊരാ-
മിഴികളില്‍ നിന്നുതിരുമീ കണ്ണുനീര്,
കാണുമ്പോഴെന്‍ മനം,
അറിയാതെ പിടയുന്നതെന്തിനെന്നോ..
അകലാതിരിക്കുവാന്‍,പിരിയാതിരിക്കുവാന്‍,
ആശിച്ചുപോവുന്നു ഇന്ന് ഞാന്‍.
ദാഹിച്ചടങ്ങിയൊരീ ചുണ്ടെന്തിനോ-
ദാഹം ശമിപ്പിക്കയെന്നോതുന്നു.
തലച്ചോറിലെ ചിന്തകള്‍,
ഞാനിന്നെന്തെഴുതുന്നു എന്ന്...
കാണ്മതില്ല എന്‍ ചുറ്റില്‍ ഉള്ളതോന്നുമേ...
ദാരിദ്ര്യത്തിന്റെ ഭീകര ഭാവങ്ങള്‍,
കാര്‍ന്നു തിന്നുന്നു എന്നില്‍..
ആഴിതന്‍ അടിയിലെ മുത്തിനെ തേടി-
പോയ സഹയാത്രിക ഞാന്‍ ഇന്ന്.
കാണ്മതില്ല ഒന്നുമേ....


0 comments:
Post a Comment