എരിഞ്ഞു കത്തുന്നു നെയ്വിളക്ക്.
പുകയുന്ന ചന്ദനത്തിരി.
ഇത് രാത്രിയുടെ അവസാനം.
പതുക്കെ പതുക്കെ ചന്ദനതിരിയുടെ സുഗന്ധം മാഞ്ഞു.
നെയ്വിളക്കിന്റെ വെളിച്ചത്തില്‍,
നിന്റെ കണ്ണുകള്‍ തിളങ്ങിയിരുന്നു.
മുഖത്ത് പടര്‍ന്ന വിഷാദനിലിമ,
ഒളിക്കാന്‍ നീ ശ്രമിക്കുന്നു...
പതിയെ എന്തൊക്കെയോ നീ പറയുന്നു...
കേള്‍ക്കാന്‍ ഞാന്‍ ചെവിയോര്‍ക്കെ,
ആരുടെയോ ആര്‍ദ്രമാം വിരല്‍സ്പര്‍ശം എന്നെ ഉണര്‍ത്തി..
എന്റെ ഇരവിനു വെളിച്ചം പകര്‍ത്തിയ ആ കണ്ണുകള്‍,
ആരുടെതാവം?അറിയില്ല......


3 comments:
കൊച്ചിന്റെ ബ്ലോഗിലെ ആദ്യ കമന്റ് എന്റെ വക.......
എല്ലാ ഭാവുകങ്ങളും നേരുന്നു.....
ആരുടെതാവാം??? ആരുടേതായാലും......നല്ല വരികള്‍! തുടക്കം നന്നായി! കൊച്ചിന്റെ ബ്ലോഗിലെ രണ്ടാമത്തെ കമന്റ് ഇക്കാടെ വക! എല്ലാ ആശംസകളും നേര്‍ന്നു.................
പെണ്ണെ എന്റെ കമ്മന്റ് മൂന്നാമത് ആകെ മൊത്തം ടോട്ടല്‍ ആയി പറഞ്ഞാല്‍ ആരാ നിന്നെ തോണ്ടിയത്?... പിന്നെ എന്തൊന്ന ഈ വിഷാടനീലിമ
Post a Comment